കാബൂൾ: ഭരണംപിടിച്ചത് സ്വയം വിനയായെന്ന് തുറന്നുസമ്മതിച്ച് താലിബാൻ ഭരണകൂടം. ഇന്നലെ നടന്ന ഉന്നതതലയോഗത്തിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ തമ്പടിച്ചിരിക്കുന്ന ഭീകരസംഘടനകളെ നിയന്ത്രിക്കാ നാകുന്നില്ലെന്ന് ഭരണകക്ഷി നേതാക്കൾ തുറന്നു സമ്മതിച്ചത്. വിദേശ സൈനികരുടെ സാന്നിദ്ധ്യമാണ് പ്രതിവിധിയായി താലിബാൻ മുന്നിൽകാണുന്ന ഏകമാർഗ്ഗം. അമേരിക്കയുടേയും ചൈനയുടേയും സഹായം എന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്. നിലവിൽ അമേരിക്കയ്‌ക്കുള്ള ശത്രുത അവസാനിപ്പിക്കാനും താലിബാൻ തന്ത്രം മെനയുകയാണ്. അതേ സമയം ചൈനയെ പരമാവധി ഉപയോഗിക്കുക എന്നതും പ്രശ്‌നപരിഹാരമായി ചർച്ചയിൽ ഉയർന്നുവന്നു.
അന്താരാഷ്‌ട്ര പിന്തുണ പരമാവധി വീണ്ടെടുക്കാൻ അമേരിക്കൻ സേന പണിത ബാഗ്രാം വ്യോമതാവളം കേന്ദ്രമാക്കി വിദേശ സേനകളെ വിന്യസിക്കാൻ അനുവാദം കൊടുക്കുമെന്നാണ് സൂചന. വ്യോമതാവളം പണിത അമേരിക്കയെ തിരികെ വിളിക്കണമെന്നും നിലവിൽ വാണിജ്യ നിർമ്മാണ സഹായം വാഗ്ദ്ദാനം ചെയ്തിരിക്കുന്ന ചൈനയെ ഏൽപ്പിക്കണമെന്നും രണ്ട് അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്.
താലിബാനുമൊത്ത് ഭരണത്തിനായി പരിശ്രമിക്കുന്ന അൽഖ്വായ്ദയെയാണ് അമേരിക്ക നോട്ടമിടുന്നത്. അതിനായി മേഖലയിൽ ശക്തമായ ഒരു വ്യോമതാവളം എന്നതാണ് ലക്ഷ്യം. ചൈനയെ സംബന്ധിച്ച് ഐ.എസും മറ്റ് എല്ലാ ഇസ്ലാമിക ഭീകരസംഘനടകളും തലവേദനയാണ്. അഫ്ഗാൻ അതിർത്തിവഴി ചൈനയുടെ ഭൂവിഭാഗങ്ങളിലേക്ക് ഭീകരർ പ്രവേശിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ചൈനയുടെ വെല്ലുവിളി.
അന്താരാഷ്‌ട്ര ബന്ധത്തിന് നല്ലത് അമേരിക്കയുടെ സഹായമാണെന്ന നിർണ്ണായക നിയമോപദേശമാണ് ഖത്തർ അടക്കമുള്ള രാജ്യങ്ങൾ നൽകിയിട്ടുള്ളത്. വ്യോമമേഖല നന്നായി അറിയാവുന്നത് അമേരിക്കയാണെന്നതാണ് പ്രധാന ഗുണം. വിമാനങ്ങളും വാഹനങ്ങളും കേടുവരുത്തി ഉപേക്ഷിച്ചിട്ടുപോയത് അമേരിക്കൻ സൈന്യമാണെന്നത് താലിബാന് ഇന്നും കീറാമുട്ടിയായ പ്രശ്നമാണ്. യു.എസ്. സൈന്യം തിരികെ എത്തിയാൽ അവയൊക്കെ കേടുപാടുതീർത്ത് ഉപയോഗക്ഷമമാകുമെന്ന നേട്ടവും ഉപദേശകർ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ എന്ത് സാമ്പത്തിക സഹായവും പ്രതിരോധ- നിർമ്മാണ- വാണിജ്യ പങ്കാളിത്തവും ഉറപ്പുവരുത്തിയിരിക്കുന്ന ചൈനയേയും താലിബാൻ തള്ളുന്നില്ല.
താലിബാൻ ഭരണത്തിൽ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാകിസ്താന്റെ പിന്തുണ ചൈനയ്‌ക്കാണ്. അമേരിക്ക വീണ്ടും മേഖലയിൽ സ്ഥാനം ഉറപ്പിച്ചാൽ അത് കനത്ത തിരിച്ചടിയാവുക പാക് അനുകൂല ഭീകരസംഘടനകൾ ക്കാണെന്നതും ചൈനയ്‌ക്ക് ഗുണമാകും. ഇതിനിടെ പാകിസ്താനിലെ സൈനിക- രഹസ്യാന്വേഷ മേധാവികൾക്കിടയിലെ അഭിപ്രായ വ്യത്യാസവും താലിബാ നിലും പ്രതിഫലിക്കുകയാണ്. താലിബാനിലെ നിലവിലെ പ്രതിരോധ മന്ത്രി മുല്ലാ യാക്കൂബിനെതിരാണ് ഐ.എസ്.ഐ. പാക് ചാരസംഘടനയുടെ പിന്തുണ സിറാജുദ്ദീൻ ഹഖ്വാനിക്കാണ്. ഇവരുടെ തർക്കം അമേരിക്ക-ചൈന-താലിബാൻ ബന്ധത്തിലും പ്രതിഫലിക്കുന്നതായാണ് സൂചന.
പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വായും സ്ഥാനമൊഴിയുന്ന ഐ.എസ്.ഐ മേധാവി ലെഫ്.ജനറൽ ഫയ്‌സ് ഹമീദും തമ്മിലുള്ള തർക്കവും താലിബാന് തലവേദനയാണ്. താലിബാനെ അംഗീകരിക്കാൻ ബാജ്വ അത്രകണ്ട് ഒരുക്കമല്ല. പാകിസ്താനിൽ താലിബാൻ ഭീകരർ പിടിമുറുക്കിയാൽ സൈന്യ ത്തിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നതാണ് പാക് സൈന്യത്തിന്റെ കണക്കുകൂട്ടൽ.
















Comments