അഫ്ഗാനിലെ ഭീകരസംഘടനകളെ നിയന്ത്രിക്കാനാകാതെ താലിബാൻ; ബാഗ്രാം വ്യോമതാവളം വിദേശസൈന്യത്തിനെ ഏൽപ്പിക്കാൻ നീക്കം
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News World

അഫ്ഗാനിലെ ഭീകരസംഘടനകളെ നിയന്ത്രിക്കാനാകാതെ താലിബാൻ; ബാഗ്രാം വ്യോമതാവളം വിദേശസൈന്യത്തിനെ ഏൽപ്പിക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 04:18 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: ഭരണംപിടിച്ചത് സ്വയം വിനയായെന്ന് തുറന്നുസമ്മതിച്ച് താലിബാൻ ഭരണകൂടം. ഇന്നലെ നടന്ന ഉന്നതതലയോഗത്തിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ തമ്പടിച്ചിരിക്കുന്ന ഭീകരസംഘടനകളെ നിയന്ത്രിക്കാ നാകുന്നില്ലെന്ന് ഭരണകക്ഷി നേതാക്കൾ തുറന്നു സമ്മതിച്ചത്. വിദേശ സൈനികരുടെ സാന്നിദ്ധ്യമാണ് പ്രതിവിധിയായി താലിബാൻ മുന്നിൽകാണുന്ന ഏകമാർഗ്ഗം. അമേരിക്കയുടേയും ചൈനയുടേയും സഹായം എന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്. നിലവിൽ അമേരിക്കയ്‌ക്കുള്ള ശത്രുത അവസാനിപ്പിക്കാനും താലിബാൻ തന്ത്രം മെനയുകയാണ്. അതേ സമയം ചൈനയെ പരമാവധി ഉപയോഗിക്കുക എന്നതും  പ്രശ്‌നപരിഹാരമായി ചർച്ചയിൽ ഉയർന്നുവന്നു.

അന്താരാഷ്‌ട്ര പിന്തുണ പരമാവധി വീണ്ടെടുക്കാൻ അമേരിക്കൻ സേന പണിത ബാഗ്രാം വ്യോമതാവളം കേന്ദ്രമാക്കി വിദേശ സേനകളെ വിന്യസിക്കാൻ അനുവാദം കൊടുക്കുമെന്നാണ് സൂചന. വ്യോമതാവളം പണിത അമേരിക്കയെ തിരികെ വിളിക്കണമെന്നും നിലവിൽ വാണിജ്യ നിർമ്മാണ സഹായം വാഗ്ദ്ദാനം ചെയ്തിരിക്കുന്ന ചൈനയെ ഏൽപ്പിക്കണമെന്നും രണ്ട് അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്.

താലിബാനുമൊത്ത് ഭരണത്തിനായി പരിശ്രമിക്കുന്ന അൽഖ്വായ്ദയെയാണ് അമേരിക്ക നോട്ടമിടുന്നത്. അതിനായി മേഖലയിൽ ശക്തമായ ഒരു വ്യോമതാവളം എന്നതാണ് ലക്ഷ്യം. ചൈനയെ സംബന്ധിച്ച് ഐ.എസും മറ്റ് എല്ലാ ഇസ്ലാമിക ഭീകരസംഘനടകളും തലവേദനയാണ്. അഫ്ഗാൻ അതിർത്തിവഴി ചൈനയുടെ ഭൂവിഭാഗങ്ങളിലേക്ക് ഭീകരർ പ്രവേശിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ചൈനയുടെ വെല്ലുവിളി.

അന്താരാഷ്‌ട്ര ബന്ധത്തിന് നല്ലത് അമേരിക്കയുടെ സഹായമാണെന്ന നിർണ്ണായക നിയമോപദേശമാണ് ഖത്തർ അടക്കമുള്ള രാജ്യങ്ങൾ നൽകിയിട്ടുള്ളത്. വ്യോമമേഖല നന്നായി അറിയാവുന്നത് അമേരിക്കയാണെന്നതാണ് പ്രധാന ഗുണം. വിമാനങ്ങളും വാഹനങ്ങളും കേടുവരുത്തി ഉപേക്ഷിച്ചിട്ടുപോയത് അമേരിക്കൻ സൈന്യമാണെന്നത് താലിബാന് ഇന്നും കീറാമുട്ടിയായ പ്രശ്നമാണ്. യു.എസ്. സൈന്യം തിരികെ എത്തിയാൽ അവയൊക്കെ കേടുപാടുതീർത്ത് ഉപയോഗക്ഷമമാകുമെന്ന നേട്ടവും ഉപദേശകർ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ എന്ത് സാമ്പത്തിക സഹായവും പ്രതിരോധ- നിർമ്മാണ- വാണിജ്യ പങ്കാളിത്തവും ഉറപ്പുവരുത്തിയിരിക്കുന്ന ചൈനയേയും താലിബാൻ തള്ളുന്നില്ല.

താലിബാൻ ഭരണത്തിൽ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാകിസ്താന്റെ പിന്തുണ ചൈനയ്‌ക്കാണ്. അമേരിക്ക വീണ്ടും മേഖലയിൽ സ്ഥാനം ഉറപ്പിച്ചാൽ അത് കനത്ത തിരിച്ചടിയാവുക പാക് അനുകൂല ഭീകരസംഘടനകൾ ക്കാണെന്നതും ചൈനയ്‌ക്ക് ഗുണമാകും. ഇതിനിടെ പാകിസ്താനിലെ സൈനിക- രഹസ്യാന്വേഷ മേധാവികൾക്കിടയിലെ അഭിപ്രായ വ്യത്യാസവും  താലിബാ നിലും പ്രതിഫലിക്കുകയാണ്. താലിബാനിലെ നിലവിലെ പ്രതിരോധ മന്ത്രി മുല്ലാ യാക്കൂബിനെതിരാണ് ഐ.എസ്.ഐ. പാക് ചാരസംഘടനയുടെ പിന്തുണ സിറാജുദ്ദീൻ ഹഖ്വാനിക്കാണ്. ഇവരുടെ തർക്കം അമേരിക്ക-ചൈന-താലിബാൻ ബന്ധത്തിലും പ്രതിഫലിക്കുന്നതായാണ് സൂചന.

പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വായും സ്ഥാനമൊഴിയുന്ന ഐ.എസ്.ഐ മേധാവി ലെഫ്.ജനറൽ ഫയ്‌സ് ഹമീദും തമ്മിലുള്ള തർക്കവും താലിബാന് തലവേദനയാണ്. താലിബാനെ അംഗീകരിക്കാൻ ബാജ്വ അത്രകണ്ട് ഒരുക്കമല്ല. പാകിസ്താനിൽ താലിബാൻ ഭീകരർ പിടിമുറുക്കിയാൽ സൈന്യ ത്തിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നതാണ് പാക് സൈന്യത്തിന്റെ കണക്കുകൂട്ടൽ.

Tags: TALIBAN-PAK
Share
Tweet
SendShare

More News from this section

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies