മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ വീട്ടിൽ തിരികെ എത്തുമെന്ന് ചലച്ചിത്ര താരം ജൂഹി ചൗള. എല്ലാം അവസാനിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവർക്കും വലിയ ആശ്വാസമാണ് ആര്യന്റെ ജയിൽ മോചനത്തിലൂടെ ലഭിച്ചതെന്നും ജൂഹി ചൗള പറഞ്ഞു. ആര്യൻ ഖാന് ആൾ ജാമ്യം നിന്നത് ജൂഹി ചൗള ആയിരുന്നു.
ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പ് വെയ്‌ക്കാൻ എൻഡിപിഎസ് കോടതിയിലെത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. ആര്യനെ ജനിച്ചത് മുതൽ ജൂഹിയ്‌ക്ക് അറിയാമെന്നാണ് അഭിഭാഷകൻ സതീഷ് മനേഷ് ഷിൻഡെ പറഞ്ഞത്. അതേസമയം കോടതി നടപടികൾ പൂർത്തിയായെങ്കിലും ആര്യന് ഇന്ന് പുറത്തിറങ്ങാനാകില്ല. മോചന ഉത്തരവ് ജയിലിൽ എത്തിക്കാൻ വൈകിയതാണ് കാരണം.
നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയിൽ അധികൃതർ സ്വീകരിക്കുകയുള്ളൂ. രാവിലെ എട്ട് മണിയോടെ ആര്യൻ പുറത്തിറങ്ങുമെന്നാണ് സൂചന. കർശന ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. നേരത്തെ രണ്ട് തവണ വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
















Comments