കോഴിക്കോട്: കേരളത്തിൽ അമ്മമാരാകുന്നവരിൽ 4.37 ശതമാനം പേരും 15നും 19നും ഇടയിൽ പ്രായമുള്ളവരാണെന്ന് കണക്ക്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2019ൽ മാത്രം 20,995 പേർ പത്തൊൻപത് വയസ്സിന് മുമ്പ് അമ്മമാരായി. ഇതിൽ 15 വയസ്സിൽ താഴെയുള്ള മൂന്ന് അമ്മമാരും ഉൾപ്പെടുന്നു. 2019ൽ 4,80,113 കുട്ടികളാണ് കേരളത്തിൽ ജനിച്ചത്.
20,995 അമ്മമാരിൽ 316 പേരുടെ രണ്ടാം പ്രസവമാണിത്. 59 പേരുടെ മൂന്നാമത്തെയും 16 പേരുടെ നാലാമത്തെയും കുട്ടിയാണ്. നഗരങ്ങളിലാണ് ഇത്തരം പ്രസവം കൂടുതലെന്നും രേഖകളിൽ പറയുന്നു. പത്താക്ലാസ് ജയിക്കുകയും കോളേജ് വിദ്യാഭ്യാസം ലഭിക്കാത്തവരുമാണ് ഇവരിൽ കൂടുതൽ. അതേസമയം അഞ്ചു വർഷത്തെ കണക്ക് പരിശോധിച്ചാൽ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. 2015 (23,893) 2016 (22,934), 2017 (22,552), 2018 (20,461)എന്നിങ്ങനെയാണ് കണക്കുകൾ.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൗമാരക്കാർ അമ്മയായിട്ടുള്ളത്. 20.73 ശതമാനം കൗമാരക്കാരാണ് ഇവിടെ പ്രസിച്ചത്. വയനാടും 5747 പേർ, കോഴിക്കോട് 17.22 ശതമാനപേരുമുണ്ട്. 8.28 ശതമാനമുള്ള ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 16,139 പേരാണ് ഈ ഗണത്തിലുള്ളത്. 57 പേർ മാത്രമാണ് നിരക്ഷരർ. 38 പേർ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്. പത്താം ക്ലാസിനു താഴെയുള്ള 1463 പേരുമുണ്ട്.
മുസ്ലീം സമുദായത്തിൽ നിന്നുള്ള കൗമാരക്കാരായ പെൺകുട്ടികളാണ് ഏറ്റവും കൂടുതലുള്ളത്. 16,089 പേർ അമ്മയായെന്ന് കണക്കുകൾ പറയുന്നു. ഹിന്ദു വിഭാഗത്തിൽ നിന്ന് 4285 പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 586 പെൺകുട്ടികളും അമ്മമാരായെന്നും റിപ്പോർട്ടിൽ പറയുന്നു.
















Comments