ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ധന്‌തേരാസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസാ സന്ദേശം പങ്കുവെച്ചത്. ദീപാവലിയുടെ തുടക്കമാണ് ധന്‌തേരാസ് ഉത്സവം.
ധന്‌തേരാസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിലവിൽ 26ാമത് കോപ്പ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഗ്ലാസ്‌കോയിലാണ് പ്രധാനമന്ത്രി.
തുലാമാസത്തിലെ കാർത്തിക കൃഷ്ണ പക്ഷത്തിലെ 13ാം ദിവസമാണ് ധന്‌തേരാസ്
ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മിദേവിയെ അവരവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ആളുകൾ സ്വർണോ വെള്ളിയോ വാങ്ങും. ആയുർവേദത്തിന്റെ ഉപജ്ഞാതാവായ ധന്വന്തരിയുടെ ജന്മവാർഷികം കൂടിയാണ് ഇന്ന്.
Comments