മുംബൈ: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് മുംബൈയിൽ പുതിയ ഭവനം വാടകയ്‌ക്കെടുത്തു. പ്രതിമാസം 12.5 ലക്ഷം രൂപയാണ് വാടകയെന്നാണ് സൂചന. മൂന്ന് വർഷത്തേക്ക് ആണ് കരാറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻകൂറായി മൂന്ന് കോടി രൂപയാണ് നടി നൽകിയത്.
വേർളിയിലെ ഇന്ത്യാബുൾസ് ബ്ലൂ എന്ന കെട്ടിടത്തിന്റെ 29ാം നിലയിൽ 5,500 ചതുരശ്ര അടി വിസ്തീർണമുള്ള വസ്തുവാണ് പാട്ടത്തിനെടുത്തിരിക്കുന്നത്.
പാട്ടത്തിന്റെ കാലാവധി മൂന്ന് വർഷമാണ്, കൂടാതെ എല്ലാ വർഷവും 5 ശതമാനം വർദ്ധനവ് വ്യവസ്ഥയുണ്ട്. ഇവിടെ കവർ ചെയ്ത അഞ്ച് കാർ പാർക്കുകളുണ്ട്.
2021 ഒക്ടോബർ 26 നാണ് വാടക കരാർ രജിസ്റ്റർ ചെയ്തത്. നടിയോ അവരുടെ വീട്ടുടമസ്ഥയായ കാജൽ ഫാബിയാനിലോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഏകദേശം 300 യൂണിറ്റുകളുള്ള ഈ ഗ്ലാസ് ഫെയ്ഡ് കെട്ടിടത്തിന് 4.5 കോടി മുതൽ 15 കോടി രൂപ വരെ മൂല്യമുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വ്യക്തമാക്കുന്നു.
5,000 മുതൽ 6,000 ചതുരശ്ര അടി വരെയുള്ള ഫ്‌ളോർ പ്ലേറ്റുള്ള ഇന്ത്യാബുൾസ് ബ്ലൂ ടവർ ബി, വേർളിയിലെ സി എന്നിവയുടെ 10 നിലകൾ റാണാ കപൂറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോർട്ടുണ്ട്. ഒരു റെസിഡൻഷ്യൽ യൂണിറ്റിന് ചതുരശ്ര അടിക്ക് ഏകദേശം 70,000 രൂപയാണ് വില.
ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരിൽ ഒരാളായാണ് മാധുരി ദീക്ഷിതിനെ സിനിമാ നിരൂപകർ വിലയിരുത്തുന്നത്. സുഭാഷ് ഗായുടെ തേസാബിലൂടെ ഹിന്ദി സിനിമയിൽ എത്തിയ മാധുരി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു.
നൃത്തരംഗങ്ങളിൽ മാധുരിയെ വെല്ലാൻ കഴിയുന്ന ഒരു നടിയും ഇന്നും ബോളിവുഡിലില്ല. ഹം ആപ് കേ ഹേ കോൻ,ദിൽ തോ പാഗൽ ഹേ, ബേട്ടാ, സാജൻ, ഖൽനായക്, രാജാ, ദിൽ, കോയ്‌ല തുടങ്ങി ഒട്ടനേകം സിനിമകളിൽ മാധുരി ശ്രദ്ധേയമായ അഭിനയം കാഴ്‌ച്ചവച്ചിട്ടുണ്ട്.
Comments