ദീപാവലിയെ രാജ്യം വരവേല്‍ക്കുന്നത് വളരെ ആഘോഷത്തോടെയാണ്. ലക്ഷ്മി ദേവിയുടെ ദിവസമായാണ് ഈ ദിനത്തെ വിശ്വാസികള്‍ കണക്കാക്കുന്നത്. വീടുകളില്‍ ധാരാളം വിളക്കുകള്‍ കൊളുത്തി പ്രകാശം പരത്തിയാണ് ദീപാവലി ഓരോ ആളുകളും ആഘോഷിക്കുന്നുത്. വീടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. പരിസര പ്രദേശങ്ങളിലും അപ്പാര്‍ട്ട്മെന്റുകളിലും ദീപങ്ങളും, ദിയകളും, എല്‍ഇഡി ബള്‍ബുകളും, വിളക്കുകളും തെളിയിക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള സാരി ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് അലംകൃതമായ വെള്ള നിറത്തിലുള്ള സാരിയാണ് അവര്‍ ധരിച്ചിരിക്കുന്നത്. റോയല്‍ ബ്ലൂ ബ്ലൗസും അതിന് ചേരുന്ന നീല നിറത്തിലുള്ള ആഭരണങ്ങളുമാണ് അവര്‍ സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. 2020 ലാണ് ഈ വീഡിയോ ക്ലിപ്പ് ആദ്യമായി പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ വീഡിയോ വീണ്ടും വൈറലായി മാറുകയായിരുന്നു.
ഈ വീഡിയോ കാണുമ്പോള്‍, ‘സാരാ സമാനാ ഹസീനേ കോ ദിവാനാ’ എന്ന ഗാനത്തില്‍ അമിതാഭ് ബച്ചന്‍ ധരിച്ചിരുന്ന എല്‍ഇഡി ലൈറ്റുകളുള്ള വസ്ത്രത്തെയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഓര്‍മ്മിച്ചെടുക്കുന്നത്. അമിതാഭ് ബച്ചന്റെ ആ ഗാനത്തിനു ശേഷം ഇത്തരത്തിലുള്ള ഒരു വസ്ത്രം കണ്ടിട്ടില്ലെന്നും അവര്‍പറയുന്നു. പല തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്.
















Comments