എറണാകുളം : മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ കൊടുങ്ങല്ലൂരിൽ പിടിയിൽ.കൊടുങ്ങല്ലൂർ സ്വദേശികളായ നിഷ്താഫിർ, അൽതാഫ്, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പിടിയിൽ ആയത്.പ്രതികളിൽ നിന്നായി ഇരുപത് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മയക്കുമരുന്നുമായി പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്ന് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ റൂറൽ എസ്.പി .പൂങ്കുഴിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പോലീസും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
















Comments