ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനായി എക്‌സൈസ് നികുതിയിൽ കുറവുവരുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാഷ്‌ട്രീയ പരമായ തീരുമാനം എടുത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടത്തിയ ഇടപെടലിന് രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു.
ദീപാവലി തലേന്ന്് രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം വലിയ ആശ്വാസം പകർന്നിരിക്കുന്നു. ഇന്ധന വില നിയന്ത്രിക്കാൻ എക്‌സൈസ് തീരുവയിൽ കുറവുവരുത്തി കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത് ശക്തമായ നടപടിയാണ്. ഡീസലിന് പത്തുരൂപയും പെട്രോളിന് അഞ്ച് രൂപയും കുറച്ചതിന് നന്ദി അറിയിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തെ പണപ്പെരുപ്പം കുറയ്‌ക്കാനും സാധാരണക്കാരന്റെ കയ്യിലെ ധനനഷ്ടം പിടിച്ചു നിർത്താനും പ്രധാനമന്ത്രി ഇടപെട്ടതോടെ ദീപാവലി കൂടുതൽ പ്രകാശമാനമായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിനൊടനുബന്ധിച്ച് സംസ്ഥാനങ്ങൾ വാറ്റിൽ കുറവുവരുത്തി ജനങ്ങളുടെ മേലുള്ള അധികഭാരം കുറയ്‌ക്കാൻ തയ്യാറാകണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
Comments