ബീജിംഗ്: ടിബറ്റിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളിൽ വീണ്ടും കൈകടത്തി ചൈന. സ്‌കൂളുകളിലാണ് ചൈന കർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ചൈനുയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ക്വിംഗ്ഹായിയിലെ സ്‌കൂളുകളിലാണ് ടിബറ്റൻ വിദ്യാർത്ഥികളെ പുറത്തു പഠിപ്പിക്കരുതെന്ന നിബന്ധന വച്ചിരിക്കുന്നത്. ശൈത്യകാലത്ത് സ്‌കൂളുകളിൽ എത്താൻ സാധിക്കാത്ത കുട്ടികളെ പുറത്ത് വിവിധ പ്രദേശങ്ങളിൽ ചെന്ന് പഠിപ്പിക്കുന്നതാണ് ചൈന വിലക്കിയത്.
ടിബറ്റൻ കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കാതേയും ബുദ്ധമതത്തിൽ നിന്ന് അകറ്റിയുമാണ് ചൈന സ്‌ക്കൂളുകളിൽ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അദ്ധ്യാപകർ വിദ്യാർത്ഥികളെ അല്ലാതെ പഠിപ്പിക്കുമ്പോൾ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുമെന്നതാണ് കമ്യൂണിസ്റ്റ് ചൈന എതിർക്കുന്നത്.
സ്‌കൂളുകൾ പ്രവർത്തിക്കാത്ത സമയത്ത് ഒരു വ്യക്തിക്കോ സ്ഥാപനങ്ങൾക്കോ ടിബറ്റൻ കുട്ടികളെ ഒരു വിഷയങ്ങളും പഠിപ്പിക്കാൻ അനുവാദമില്ല.ടിബറ്റിന്റെ പൗരാണിക പ്രദേശമായ ആംദോ മേഖലയിലാണ് ചൈന പ്രാകൃത നയങ്ങൾ തുടരുന്നത്.
















Comments