ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരകയിൽ ഇന്ന് വൈകിട്ടോടെയുണ്ടായ ഭൂചലനത്തെ തുടർന്ന് പ്രധാനമന്ത്രി നന്ദ്രേ മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോൺ സംഭാഷണം നടത്തി. സ്ഥലത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക് വിശദീകരിച്ചു.
പ്രദേശത്തെ ജനങ്ങളെ കുറിച്ചും മറ്റ് വിശദാംശങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. സ്ഥലത്തെ സ്ഥിതി ശാന്തമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ ദ്വാരകയിൽ വൈകിട്ട് 3.15ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
















Comments