ആലപ്പുഴ : കനത്ത മഴയും ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി. ആംബുലൻസ് സേവനം ആരംഭിച്ചു. കാവാലത്ത് നടന്ന ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രാന്ത സേവാ പ്രമുഖ് എം സി വത്സനാണ് ആംബുലൻസ് നാടിന് സമർപ്പിച്ചത്. പരിപാടിയിൽ സേവാഭാരതി കാവാലം പ്രസിഡൻറ് ശ്രീ.പി.ബി ഹരികുമാർ അധ്യക്ഷത വഹിച്ചു.
ജനങ്ങൾക്ക് അടിയന്തിര വൈദ്യസഹായമെത്തിക്കുക ലക്ഷ്യമിട്ടാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ ആംബുലൻസ് സേവനം ആരംഭിച്ചത്. പ്രളയ ദുരന്തങ്ങളിൽ ഭയന്ന് കഴിയുന്ന ജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു സ്വന്തമായൊരു ആംബുലൻസ്. ഈ സ്വപ്‌നമാണ് സേവാഭാരതി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.
സേവനത്തിനായി ആളുകൾക്ക് 8301077018, 8137867018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ആംബുലൻസിന്റെ ഉദ്ഘാടന പരിപാടിയിൽ നാട്ടുകാർ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
Comments