ഐസ്വാൾ : കായികരംഗത്തെ പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖൽരത്ന പുരസ്കാരം നേടിയ മലയാളി താരം പിആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ നേർന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. ദ്രോണാചാര്യ പുരസ്കാര ജേതാക്കളായ രാധാകൃഷ്ണൻ നായർക്കും, ടി.പി ഔസേപ്പിനും, സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടിയ വനിതാ ബോക്സർ കെ.സി ലേഖയ്ക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ഗോൾ കീപ്പർ പി. ആർ. ശ്രീജേഷിനും, മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായ രാധാകൃഷ്ണൻ നായർക്കും, ടി.പി ഔസേപ്പിനും, സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ വനിതാ ബോക്സർ കെ.സി ലേഖയ്ക്കും അഭിനന്ദനങ്ങൾ- ശ്രീധരൻ പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
Comments