ഗോപാൽഗഞ്ച്: ബിഹാറിൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വെസ്റ്റ് ചമ്പാരനിലെ ഗോപാൽഗഞ്ചിലും ബെത്തിയയിലുമാണ് കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായത്. രണ്ടിടങ്ങളിലായി മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്.
ബെത്തിയയിലുളള ടെൽഹുവ ഗ്രാമത്തിൽ ഇന്നലെ എട്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഗോപാൽഗഞ്ചിലുണ്ടായ ദുരന്തത്തിൽ 16 പേർ മരിച്ചതായി ജില്ലാ അധികൃതർ അറിയിച്ചിരുന്നു. ഇന്നലെയാണ് ഇവിടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന നാല് പേരുൾപ്പെടെ ആറ് പേർ കൂടി മരിച്ചത്. മരിച്ചവരുടെ വീടുകൾ മന്ത്രി ജനക് റാം സന്ദർശിച്ചു. കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ വടക്കൻ ബിഹാറിൽ ഉണ്ടാകുന്ന മൂന്നാമത്തെ സമാന സംഭവമാണ് ടെൽഹുവയിലേത്.
ഗോപാൽഗഞ്ചിൽ കഴിഞ്ഞ രണ്ട് ദിവസമായി സംശയകരമായ സാഹചര്യത്തിൽ ആളുകൾ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ്പൂർ ഗ്രാമത്തിലാണ് ദുരന്തം ഉണ്ടായത്. മരണകാരണം വ്യാജമദ്യമാണെന്ന് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകൂവെന്നാണ് പോലീസ് പറയുന്നത്.
















Comments