വാഷിംഗ്ടൺ: ബീജിംഗിൽ നടക്കാനിരിക്കുന്ന 2022 ശൈത്യകാല ഒളിമ്പിക്‌സിൽ നിയന്ത്ര ണങ്ങൾ കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക. ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ നിയന്ത്രിക്കുവാൻ ചൈന പദ്ധതി തയ്യാറാക്കുന്നുവെന്ന വാർത്തയ്‌ക്കെതിരെയാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ അമേരിക്ക ഒളിമ്പിക്‌സിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
‘ശൈത്യകാല ഒളിമ്പിക്‌സിന് വേദിയാകുന്ന ബീജിംഗ് കായികരംഗത്തെ എല്ലാ രാജ്യങ്ങ ളേയും മറ്റ് നിയന്ത്രണങ്ങളില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. മാദ്ധ്യമങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. ഇത് ഒളിമ്പിക്‌സിന്റെ സുതാര്യമായ നടത്തിപ്പിന് ഒരിക്കലും ഗുണകരമല്ല. മാദ്ധ്യമപ്രവർത്തകർക്ക് യാത്രചെയ്യുന്നതിനോ മറ്റുമുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണം.’ അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ഒളിമ്പിക്‌സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചൈനയിലെ തന്നെ മാദ്ധ്യമങ്ങളെ കായികവകുപ്പ് ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ബീജിംഗ് ഭരണകൂടത്തിന്റെ നടപടികളൊന്നും സുതാര്യമല്ല. ഒളിമ്പിക്‌സിനെത്താൻ പോകുന്ന വിദേശതാരങ്ങളെ ചാരന്മാരായി കാണുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് മാദ്ധ്യമപ്രവർത്തകർ നൽകുന്ന സൂചന.
















Comments