ബെംഗളൂരു : കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു.രാത്രി പത്തുമണിമുതൽ രാവിലെ അഞ്ചുമണി വരെ ഏർപ്പെടുത്തിയ കർഫ്യു ആണ് പിൻവലിച്ചത്. സംസ്ഥാനത്ത് രോഗ വ്യാപനം കുറഞ്ഞതും വാക്സിനേഷൻ വർദ്ധിച്ചതും ആണ് രാത്രികാല കർഫ്യു പിൻവലിക്കാൻ കാരണം.
ജൂലൈ 3 ന് ആണ് സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തി ഉത്തരവ് വന്നത്. പിന്നീട് ഇത് പലപ്പേഴായി നീട്ടുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് കുതിര പന്തയത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ റേസ് കോഴ്സ് പരിസരത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.സിറ്റിങ്ങ് കപ്പാസിസിറ്റിക്ക് അനുസൃതമായി സുരക്ഷാ ജീവനക്കാരെയും നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.
Comments