കൊട്ടാരക്കര: ഇന്ധനനികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാർച്ച് വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ബി.ജെ.പി.മണ്ഡലം ജനറൽ സെക്രട്ടറി – കെ.ആർ .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ അഡ്വ: വയ്‌ക്കൽ സോമൻ ഉദ്ഘാടനം ചെയ്യ്തു.
ജനങ്ങളെ കൊളളയടിക്കുന്ന നയം തിരുത്തിയില്ലെങ്കിൽ കൊട്ടാരക്കര എംഎൽഎ ആയ ധനമന്ത്രിക്ക് മണ്ഡലത്തിലൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കൊട്ടാരക്കരയിലെ പരിപാടികളിൽ പങ്കെടുക്കണോയെന്ന് തീരുമാനിക്കാനുളള ശേഷി ബിജെപിക്കും യുവമോർച്ചയ്‌ക്കും ഉണ്ട്. അതിന്റെ സൂചനയാണ് ഈ സമരമെന്നും നേതാക്കൾ പറഞ്ഞു.
Comments