ഇസ്ലാമാബാദ് : ഇന്ത്യയിൽ ദീപാവലി സമ്മാനമായി മോദി സർക്കാർ ഇന്ധനവില കുറച്ചപ്പോൾ വർദ്ധിച്ചു വരുന്ന കടബാദ്ധ്യതയെ തരണം ചെയ്യാനായി ഇന്ധനവില കൂട്ടാനൊരുങ്ങി പാകിസ്താൻ . ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താൻ ഇത്തരത്തിൽ ഇന്ധനവില ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് .
പെട്രോളിയം വില ലിറ്ററിന് 8.14 പാകിസ്താൻ രൂപയായി വർധിപ്പിച്ചത് റെക്കോർഡാണ്. പുതിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരും. എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില ലിറ്ററിന് 110 പാകിസ്താൻ രൂപയ്‌ക്ക് മുകളിലാണ്. രാജ്യത്ത് കടം പെരുകുന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത് എന്നാണ് ഇതിന് ഇമ്രാൻ ഖാൻ നൽകുന്ന ന്യായീകരണം.
വെള്ളിയാഴ്ച പുലർച്ചെയാണ് പാക് ധനകാര്യ മന്ത്രാലയം ഇന്ധന വില വർദ്ധിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത് . എന്നാൽ തെഹ്‌രീക്-ഇ-ലബ്ബൈക്ക് എന്ന സംഘടനയുടെ പ്രതിഷേധത്തെത്തുടർന്ന് ഇമ്രാൻ ഖാന് പെട്രോളിയം വില പരിഷ്‌കരണം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു
ലിറ്ററിന് 138 രൂപ എന്നത് അത്ര വലിയ തുകയൊന്നുമല്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് പാകിസ്താൻ പെട്രോൾ വിലകൂട്ടുന്നത് എന്നും റിപ്പോർട്ടുണ്ട് . പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 8.03 രൂപ വർധിപ്പിച്ചപ്പോൾ ഡീസൽ വില ലിറ്ററിന് 8.14 രൂപ വർധിപ്പിച്ചു. മണ്ണെണ്ണ വില 6.27 രൂപയും ലൈറ്റ് ഡീസൽ ഓയിൽ ലിറ്ററിന് 5.72 രൂപയും വർധിപ്പിച്ചു.
വർദ്ധിച്ചുവരുന്ന കടബാദ്ധ്യത പരിഹരിക്കാൻ പെട്രോൾ വില വർധിപ്പിക്കേണ്ടതുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. “പെട്രോൾ വില വർധിച്ചുവെന്ന് നിങ്ങൾ പറയുമ്പോൾ, പാകിസ്താനിൽ ഇത് കുറഞ്ഞ വിലയാണ്, പക്ഷേ ഇന്ധന വില വർദ്ധിപ്പിക്കണം, അല്ലാത്തപക്ഷം നമ്മുടെ കടം വർദ്ധിക്കും പാകിസ്താനിൽ ഞങ്ങൾ ഇന്ധനം വിൽക്കുന്നത് 138 രൂപയ്‌ക്കാണ് . ഒരു പാക്ക് രൂപയുടെ മൂല്യം 44 ഇന്ത്യൻ പൈസയാണ്.“ ഇമ്രാൻ ഖാൻ പറഞ്ഞു
Comments