കൊച്ചി : ജോജു വിഷയത്തിൽ നിലപാട് യോഗത്തിന് ശേഷം കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.ജോജു ആദ്യം ഖേദ പ്രകടനം നടത്തിയതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.ഒത്തു തീർപ്പ് ശ്രമങ്ങളിൽ നിന്ന ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കിയത്.
നേതാക്കൾക്ക് എതിരായ കേസുകളിൽ തുടർനടപടികൾ പാർട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. കോൺഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധർമമാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവൽക്കരിക്കരുത്.
ജോജു നടത്തിയ തെറി അഭിഷേകം ദൃശ്യങ്ങളിൽ വ്യക്തമാണ് .ജോജു പറഞ്ഞതെല്ലാം പച്ചക്കളവും ആഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി.
മഹിള കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി.പിജി ജോസഫിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.അതേസമയം കേസിൽ ഒത്തുതീർപ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ പറഞ്ഞു.ജോജുവിനെതിരായ കോൺഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് ആവശ്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എന്നിവരുമായി ഒത്തുതീർപ്പ് ചർച്ച നടന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയോടും ജോജുവിന് വിരോധമില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
















Comments