ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസയാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. സഞ്ജു ബാബയ്ക്കൊപ്പം ദീപാവലി ആഘോഷം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത് . സഞ്‍ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹൻലാലും ഭാര്യ സുചിത്രയും ഉള്ള ഫോട്ടോ സമീര്‍ ഹംസ പങ്കുവച്ചു. ഇരുതാരങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തുകയാണ് എല്ലാവരും.കഴിഞ്ഞ വർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം
















Comments