ശ്രീനഗർ : 200 കോടിയുടെ കള്ളപ്പണം പിടികൂടി. ജമ്മുകശ്മീരും പഞ്ചാബും കേന്ദ്രീരീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈഫ്രൂട്‌സ് വ്യാപാരികളിൽ നിന്നാണ് കണക്കിൽപെടാത്ത പണം കണ്ടെത്തിയത്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്.
ഇവിടെ നിന്ന് രേഖകളില്ലാത സൂക്ഷിച്ച 40 കോടിയുടെ ഡ്രൈഫ്രൂട്‌സും സംഘം കണ്ടെടുത്തിട്ടുണ്ട്.2 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്.
വ്യാപാരികളുടെ കടകളിലെ സാധനങ്ങളുടെ വിൽക്കലും വാങ്ങലും തമ്മിൽ വലിയ അന്തരമുണ്ട്. നികുതിവെട്ടിപ്പിനായി ഒന്നും യഥാർത്ഥ കണക്കുകൾ സൂക്ഷിക്കാൻ മറ്റൊരെണ്ണവും എന്ന രീതിയിൽ കണക്കുകൾ സൂക്ഷിക്കാൻ രണ്ട് ബുക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിനാമി ഉടമസ്ഥതിയിലാണ് കടകൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
Comments