ലക്‌നൗ : സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്. കഴിഞ്ഞ ദിവസം പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.
ഇത് സാധാരണ സംഭവമല്ലെന്നും എന്ത് സമ്മർദ്ദത്തിന്റെ പേരിലായാലും പാകിസ്താൻ സ്ഥാപകനെ മഹത്വവൽക്കരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നുണ പരിശോധനയ്‌ക്കായി അഖിലേഷ് സ്വയം മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിന്നയെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് സമാജ്‌വാദി പാർട്ടി നേതാവിൽ നിന്നുണ്ടായത്.സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവർക്കൊപ്പം അഖിലേഷ് യാദവ് താരതമ്യം ചെയ്തത്.
നാല് പേരും ഒരേ സർവ്വകലാശാലയിലാണ് പഠിച്ചത് എന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇവർ പോരാടിയത് എന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത് നിരവധി പേരാണ് അഖിലേഷിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.
















Comments