ഇസ്ലാമാബാദ് :സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന സമ്പൂർണ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഉപാധി വെച്ച് താലിബാൻ അനുകൂല പാക് ഭീകര സംഘടനയായ തെഹ്‌രിക് ഇ താലിബാൻ. തങ്ങളുടെ പ്രവർത്തകരെ ജയിൽ മോചിതരാക്കണമെന്നാണ് തെഹ്‌രിക് ഇ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അനുരജ്ഞനത്തിന്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഭീകര സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ചർച്ചയുടെ ആത്മാർത്ഥത അളക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭീകരരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഭീകരസംഘടനയുടെ പ്രധാന നേതാക്കളിലൊരാൾ വ്യക്തമാക്കി.
രണ്ട് മാസമായി തഹരിക് ഇ താലിബാനുമായി ചർച്ച നടത്തുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ചർച്ചകളിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും എന്നാൽ ആത്മാർത്ഥയുള്ള തങ്ങളുടെ പ്രവർത്തകരായ തടവുകാരെ മോചിപ്പിക്കണമെന്നും അഫ്ഗാനിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേതാവ് പറഞ്ഞു. ഹഖാനി നെറ്റ്‌വർക്കിന്റെ തലവനും അഫ്ഗാൻ താലിബാൻ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയാണ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
2007 ൽ രൂപീകൃതമായതു മുതൽ പാകിസ്താനിൽ നിരോധിച്ച സംഘടനയാണ് തെഹ്‌രിക് ഇ താലിബാൻ.
















Comments