കൊച്ചി: സ്വന്തം പേരിൽ ഒരു റെക്കോഡ് മിക്കവരുടേയും സ്വപ്‌നമാണ്. എന്നാൽ റെക്കോഡ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും അർപ്പണത്തിലൂടെയുമൊക്കെയാണ് റെക്കോഡുകൾ കരസ്ഥമാക്കാൻ സാധിക്കുക. കേരളത്തിൽ നിന്നൊരാൾ പുതുതായി ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്ന വാർത്തായാണ് സമൂഹമാദ്ധ്യമങ്ങളിലുടനീളം.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ പികെ രാജീവ് എന്ന നാട്ടുകാരുടെ സ്വന്തം രാജി ചേട്ടനാണ് റെക്കോഡ് നേട്ടത്തിന് ഉടമ. ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനായി ഒന്നും രണ്ടും ദിവസമല്ല അദ്ദേഹം നീക്കിവെച്ചത്. തുടർച്ചയായി 1153 ദിവസങ്ങളാണ് അദ്ദേഹം റെക്കോഡ് നേട്ടത്തിനായി അദ്ദേഹം പ്രയത്‌നിച്ചത്.അദ്ദേഹത്തിന്റെ റെക്കോഡ് നേട്ടത്തിനുമുണ്ട് ഏറെ പ്രത്യേകത. അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ നിരവധിപേർക്കാണ് അദ്ദേഹം മോട്ടിവേഷൻ നൽകുന്നത്. അദ്ദേഹത്തിന്റെ റെക്കോഡ് നേട്ടം നമ്മളെല്ലാവരും സമയംകൊല്ലിയെന്ന് വിളിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ്.
കഴിഞ്ഞ നാലുവർഷമായി വിവിധ സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ മോട്ടിവേഷണൽ കലണ്ടർ മെസേജ് തയ്യാറാക്കി പോസ്റ്റ് ചെയ്തതാണ് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ് കിട്ടാൻ കാരണം.1153 മെസേജുകൾ ഒരു ടെമ്പ്‌ലേറ്റിൽ ചെയ്യുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ് എന്നതാണ് റെക്കോഡ് നേട്ടത്തിന് കാരണമായത്. ദിനം പ്രതി പതിനായിരക്കണക്കിന് ആളുകളാണ് കലണ്ടർ മെസേജുകൾ ഷെയർ ചെയ്യുന്നത്. ദിവസവും തങ്ങൾക്ക് മോട്ടിവേഷൻ തന്നുകൊണ്ടിരിക്കുന്ന രാജീവേട്ടന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഏറെ പേരാണ് രാജീവിന് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments