എടക്കര : സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ രണ്ടുപേരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു.എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത്(32) ചുങ്കത്തറ കരിങ്കോറമണ്ണ കൊടുവയലിൽ ശരത് സത്യൻ (32) എന്നിവരാണ് പിടിയിലായത്.
പട്ടിക ജാതി വിഭാഗത്തിൽപെട്ട യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ചെന്ന കേസിലാണ് ശ്രീജിത്ത് അറസ്റ്റിലായത്.സ്‌കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ച കേസിൽ നേരത്തെ ഇയാൾ പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ശനിയാഴ്ചയാണ് പുതിയ കേസിൽ വീണ്ടും അറസ്റ്റിലായത്.
എടക്കര ബിവറേജസ് ഔട്ട്‌ലറ്റ് ജീവനക്കാരിയെ ഉപദ്രവിച്ച കേസിലാണ് ശരത് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
Comments