കാബൂൾ: അഫ്ഗാനെ തീർത്തും മാറ്റി നിർത്തിയുള്ള ഒരു നയതന്ത്രമല്ല അമേരിക്കയുടേതെന്ന് വ്യക്തമാക്കി ജോ ബൈഡൻ. സൈനിക പിന്മാറ്റമെന്നത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാ നത്തിൽ ആലോചിച്ചെടുത്തതാണെന്നും അഫ്ഗാൻ എന്ന രാജ്യവുമായി ആഗോള നയങ്ങളും നിയമങ്ങളുമനുസരിച്ചുള്ള നയതന്ത്രം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ ഐ.എസ് -അൽഖ്വയ്ദ ശക്തമാകുന്നതിനെതിരെ തിരിച്ചടിക്കുമെന്ന് പെൻറഗണും മുന്നറിയിപ്പു നൽകിയിരിക്കുന്നു.
താലിബാന്റെ നയങ്ങളോട് ബൈഡന് കൃത്യമായ ഏതിർപ്പുകളുണ്ടെന്നും അതേ സമയം അഫ്ഗാനിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്രപരമായ നീക്കങ്ങളോട് അനുഭാവ പൂർവ്വമായ പ്രതികരണം ഭാവിയിൽ പ്രതീക്ഷിക്കാമെന്നുമാണ് സൂചന. ഭീകരസംഘടന കളോടും ചൈനയുടേയും റഷ്യയുടേയും അഫ്ഗാൻ മേഖലയിലെ ഇടപെടലുകളും അമേരിക്ക അതീവ ജാഗ്രതയോടെ വീക്ഷിക്കുന്നതും തീരുമാനങ്ങളെ സ്വാധീനിക്കും.
അഫ്ഗാന് വേണ്ട സഹായങ്ങൾ നിലവിൽ നേരിട്ട് അമേരിക്ക നൽകുന്നില്ല. പകരം ഐക്യ രാഷ്‌ട്ര സന്നദ്ധസംഘടനയെ അമേരിക്ക പിന്തുണയ്‌ക്കുകയാണ്. ഒപ്പം മറ്റ് സുഹൃദ് രാജ്യങ്ങളുടെ മാനുഷിക രക്ഷാ പ്രവർത്തനങ്ങൾക്കും സഹായം നൽകുന്നുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ അഫ്ഗാനിലെ ഐ.എസ് ഖൊറാസൻ സംഘവും അൽഖ്വയ്ദയും നടത്തുന്ന നിരന്ത രമായ ആക്രമണങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കുന്നത് പെന്റഗൺ അതീവ ഗൗരവത്തിലാണ് കാണുന്നത്. പടിഞ്ഞാറൻ മേഖലകളിൽ ആറുമാസം മുതൽ രണ്ടു വർഷത്തിനകം ആക്രമണം ശക്തമാകുമെന്നാണ് പ്രതിരോധ വകുപ്പ് അണ്ടർ സെക്രട്ടറി കോളിൻ കാളും നൽകിയിരിക്കുന്ന റിപ്പോർട്ട്.
















Comments