പാലക്കാട് : ചക്രസ്തംഭന സമരത്തിനിടയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകരും പോലീസും . റോഡ് ഉപരോധത്തിനായി സുൽത്താൻ പേട്ട ജംഗ്ഷനിലേക്ക് വി.കെ ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി . റോഡ് ഉപരോധിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.
പോലീസിനെതിരെ ശ്രീകണ്ഠൻ തന്നെ മുദ്രാവാക്യവും വിളിച്ചു . ഉപരോധം തടയാനായി തന്റെ കൈയ്യിൽ കടന്ന് പിടിച്ച പോലീസുകാരനോട് നീയാരാടാ തടയാൻ എന്നായിരുന്നു എം പി യുടെ ചോദ്യം. പിണറായി വിജയൻ നേരിട്ട് വന്ന് തടഞ്ഞാലും ഞങ്ങൾ സമരം നടത്തുമെന്നും ശ്രീകണ്ഠൻ പറഞ്ഞു .
സമരത്തെക്കുറിച്ച് അറിയിപ്പ് നൽകിയിട്ടും പോലീസ് മനപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായി ശ്രീകണ്ഠൻ ആരോപിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വിയോജിപ്പ് പ്രക്കടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു
















Comments