ന്യൂഡൽഹി : മകളുടെ ജീവിതത്തിലെ ആഗ്രഹത്തിന് ഏണിപ്പടിയായ സാധു മനുഷ്യൻ . ഇന്ന് മകൾ രാജ്യത്തിന്റെ അഭിമാനമായി മാറിയ നിമിഷങ്ങൾ അച്ഛന്‍റെയും ജീവിതത്തിലെ മധുരം നിമിഷങ്ങളായി .ആരോ ഉപേക്ഷിച്ച ഒരു തകര്‍ന്ന ഹോക്കി സ്റ്റിക്ക് കൈയിലെടുത്താണ് അവള്‍ പന്തുതട്ടാന്‍ തുടങ്ങിയത്.
മഴ പെയ്താൽ ചോരുന്ന വീട്ടിൽ നിന്ന് ഒരു രക്ഷ അതുമാത്രമായിരുന്നു കുട്ടിക്കാലത്ത് റാണി റാം പാൽ എന്ന കുട്ടി ആഗ്രഹിച്ചിരുന്നത് .
വൈദ്യുതി , മഴ പെയ്താൽ നമ്മുടെ വീട് വെള്ളത്തിലാകുന്നത് വരെ. എന്റെ മാതാപിതാക്കൾ പരമാവധി ശ്രമിച്ചു, പക്ഷേ അവർക്ക് ചെയ്യാൻ കഴിയുന്നത് വളരെയേയുള്ളൂ . ഉന്തുവണ്ടി വലിക്കുന്ന അച്ഛന്‍റെ മകൾക്ക് നല്ലൊരു ഹോക്കി സ്റ്റിക്ക് സ്വപ്നങ്ങള്‍ക്കുമപ്പുറമായിരുന്നു. 80 രൂപയായിരുന്നു ചോരനീരാക്കി പണിയെടുക്കുന്ന അച്ഛന് കൂലിയായി കിട്ടിയിരുന്നത്. അമ്മ വീട്ടുവേലയ്‌ക്കുപോയി കുടുംബഭാരം വലിക്കുന്ന അച്ഛന് താങ്ങായി.
വീടിന് സമീപത്ത് ഒരു ഹോക്കി അക്കാദമിയുണ്ടായിരുന്നു. അവിടെ കളിക്കാര്‍ പരിശീലിക്കുന്നത് കണ്ട് മണിക്കൂറുകള്‍ ചെലവിടുമായിരുന്നു. ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ റാണിയുടെ ജീവിതത്തിന് മുന്നോട്ട് കുതിക്കാനുള്ള പാതയൊരിക്കുകയായിരുന്നു . വീട്ടുകാർക്ക് മുന്നിൽ കരഞ്ഞ് ഹോക്കി കളിക്കാനുള്ള അനുവാദം തേടി . പുരുഷാധിപത്യത്തിന് മുന്നിലും തോൽക്കാൻ തയ്യാറായില്ല .
പരിശീലനം അതിരാവിലെ തന്നെ തുടങ്ങും. ഒരു ക്ലോക്ക് പോലുമില്ലാത്തതിനാൽ മകളെ ഉണർത്താനുള്ള ശരിയായ സമയമായോ എന്ന് അറിയാൻ അമ്മ ഇടയ്‌ക്കിടെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കും.
അക്കാദമിയിൽ, ഓരോ കളിക്കാരനും 500 മില്ലി ലിറ്റർ പാൽ കൊണ്ടുവന്ന് കുടിക്കുന്നത് നിർബന്ധമായിരുന്നു. എന്നാൽ തന്റെ കുടുംബത്തിന് 200 മില്ലി പാൽ മാത്രമേ വാങ്ങാനാകുമായിരുള്ളൂ . പക്ഷെ കളിക്കാൻ ആഗ്രഹമുള്ളതിനാൽ റാണി അതിനു മാർഗം കണ്ടെത്തി . ആരോടും പറയാതെ ആ പാലിൽ ബാക്കി വെള്ളം ചേർത്ത് കുടിക്കും. തനിക്ക് കിട്ടിയ ആദ്യ ശമ്പളമായ 500 രൂപ കൈയ്യിൽ വാങ്ങിയപ്പോൾ പിതാവിന്റെ കണ്ണ് നിറഞ്ഞതും റാണി ഓർക്കുന്നു . ഒളിംപിക്സില്‍ അടക്കം ഇന്ത്യന്‍ വനിത ഹോക്കിയുടെ മേല്‍വിലാസമായി മാറി പിന്നീട് ആ മകൾ. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് റാണിയ്‌ക്കൊപ്പം നിന്ന് അഭിമാനമേറ്റ് വാങ്ങുമ്പോൾ ആ പിതാവിന്റെ കണ്ണുകളിലുമുണ്ട് സന്തോഷത്തിന്റെ നീർതിളക്കം
















Comments