തിരുവനന്തപുരം : ഇന്ധന വിലയുടെ പട്ടികയിൽ മുൻനിര സ്വന്തമാക്കി ബിജെപി ഇതര സംസ്ഥാനങ്ങൾ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് ഇന്ധന വിലയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പെട്രോളിന് 106.36 രൂപയും, ഡീസലിന് 93.47 രൂപയും ഈടാക്കി കേരളം ആറാം സ്ഥാനത്തുണ്ട്.
പെട്രോളിന് 11.06 രൂപയും, ഡീസലിന് 95.67 രൂപയുമാണ് രാജാസ്ഥാനിൽ ഉള്ളത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും, മൂല്യവർദ്ധിത നികുതി കുറയ്‌ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. ഇതോടെയാണ് വില പെട്രോളിന് 111 ഉം, ഡീസലിന് 95 ഉം രൂപയായി തുടരുന്നത്. നികുതി കുറയ്‌ക്കാത്തതിൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായപ്രതിഷേധം ഉയരുന്നുണ്ട്.
ഉദ്ധവ്താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സംഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്രയാണ് ഇന്ധന വിലയുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മാഹാരാഷ്‌ട്രയിൽ പെട്രോളിന് 109.94 രൂപയും, ഡീസലിന് 94.14 രൂപയുമാണ് ഈടാക്കുന്നത്. പെട്രോളിന് 109.46 രൂപയും, ഡീസലിന് 96.77 രൂപയും ഈടാക്കി ആന്ധ്രാപ്രദേശ് മൂന്നാം സ്ഥാനത്തും, പെട്രോളിന് 108.20 രൂപയും, ഡീസലിന് 94.63 രൂപ ഈടാക്കി തെലങ്കാന നാലാം സ്ഥാനത്തും ഉണ്ട്. കേരളത്തിൽ പെട്രോളിന് 106. 36 രൂപയും, ഡീസലിന് 93. 47 രൂപയുമാണ് ഇന്നലത്തെ വില.
ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറാണ് ഏറ്റവും പിന്നിൽ. പെട്രോളിന് 82.96 രൂപയും, ഡീസലിന് 77.13 രൂപയുമാണ് ഈടാക്കുന്നത്. ആൻഡമാന് പുറമേ അരുണാചൽ പ്രദേശ്, പുതുച്ചേരി, എന്നിവിടങ്ങളിലും പെട്രോളിന് വില കുറവാണ്.
















Comments