ദുബായ്: ടീം ഇന്ത്യയുടെ ടി20 നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ വിരാട് കോഹ്‌ലി നിർദ്ദേശിക്കുന്നത് രോഹിത് ശർമ്മയെ. ഇന്നലെ നമീബിയക്കെതിരെ മികച്ച വിജയത്തോടെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് വിരാട് സൂചന നൽകിയത്.
ടി20യിൽ രോഹിത് ശർമ്മ മുമ്പും നായകസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നും ടീമിനൊപ്പം ദീർഘകാലമായി കളിക്കുന്ന താരമെന്ന നിലയിൽ എല്ലാവരേയും നയിക്കാൻ രോഹിതിനാ കുമെന്നും വിരാട് പറഞ്ഞു. ഇതിനിടെ ഐ.പി.എല്ലിനും തുടർന്ന് ടി20യിലും തുടർച്ചയായി കളിക്കുന്ന രോഹിതിന് വിശ്രമം അനുവദിക്കുകയാണെങ്കിൽ കെ.എൽ.രാഹുലോ ശ്രേയസ്സ് അയ്യരോ ന്യൂസിലന്റ് പര്യടനത്തിൽ ടീമിനെ നയിക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ സൂചന നൽകുന്നു.
‘ഇനി അടുത്ത തലമുറയുടെ സമയമാണ്. രോഹിത് ഒരുപാടു നാളായി ടീമിനൊപ്പമുണ്ട്. എല്ലാ കാര്യത്തിലും സഹായിക്കുന്നയാളാണ്.’ കോഹ്ലി നായകനെന്ന നിലയിൽ തന്റെ അവസാന ടി20 മത്സരത്തിന് ശേഷം പറഞ്ഞു.
ന്യൂസിലന്റ് പര്യടനത്തിനുള്ള ടീം ഇന്ത്യയെ ഇന്ന് പ്രഖ്യാപിക്കും. ദേശീയ ടീമിന്റെ പരിശീല കനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പരമ്പര എന്തുകൊണ്ടും ടീം ഇന്ത്യയുടെ തലമുറ മാറ്റമാണ് കാണിക്കുന്നത്. ഐ.പി.എല്ലിൽ തിളങ്ങിയ നിരവധി യുവതാര ങ്ങളെ ടീമിലെടുക്കുമെന്നാണ് സൂചന. ഈ മാസം 17-ാം തിയതിയാണ് ടി20 പരമ്പര നടക്കു ന്നത്.
















Comments