ബെലാറസ് അതിർത്തിയിൽ ആയിരകണക്കിന് കുടിയേറ്റക്കാരെ തടഞ്ഞു പോളണ്ട്; പശ്ചിമേഷ്യയിൽ നിന്നുളളവരെ തടയാൻ 12,000 സൈനികരെ വിന്യസിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബെലാറസ് അതിർത്തിയിൽ ആയിരകണക്കിന് കുടിയേറ്റക്കാരെ തടഞ്ഞു പോളണ്ട്; പശ്ചിമേഷ്യയിൽ നിന്നുളളവരെ തടയാൻ 12,000 സൈനികരെ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 02:14 pm IST
Facebook
Twitter
WhatsAppTelegram

വാഴ്‌സോ: ബെലാറസുമായുള്ള കിഴക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാർ രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തടഞ്ഞ് പോളണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുളളവരാണ് കുടിയേറ്റക്കാർ. നൂറുകണക്കിന് ആളുകൾ അതിർത്തിയിലെ മുള്ളുവേലിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. ചിലർ ബലപ്രയോഗത്തിലൂടെ പോളണ്ടിലേക്ക കടക്കാൻ ശ്രമിച്ചു.

പോളിഷ് സർക്കാർ തിങ്കളാഴ്ച ഒരു അടിയന്തിരയോഗം വിളിക്കുകയും 12,000 സൈനികരെ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. ബെലാറസ് കുടിയേറ്റക്കാരെ അതിർത്തിയിലേക്ക് തള്ളിവിടുകയാണെന്ന് പോളണ്ട് ആരോപിച്ചു. അതിനെ ശത്രുതാപരമായ പ്രവർത്തനമായി വിശേഷിപ്പിച്ചു. പോളണ്ടും ലിത്വാനിയയും ലാത്വിയയും പറയുന്നത് അടുത്ത മാസങ്ങളിൽ ബെലാറസിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ്.

ബെലാറസിന്റെ സ്വേച്ഛാധിപതിയായ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ ഉപരോധത്തിനെതിരായ പ്രതികാരമായി കുടിയേറ്റം സുഗമമാക്കിയെന്ന് യൂറോപ്യൻ യൂണിയൻ ആരോപിച്ചു. കുസ്നിക്കയിൽ ബെലാറസുമായുള്ള അതിർത്തി  അടയ്‌ക്കുന്നതായി പോളിഷ് ബോർഡർ ഗാർഡ് അറിയിച്ചു. കഴിക്കാനും കുടിക്കാനും തീരെ കുറവായതിനാൽ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുടിയേറ്റക്കാരിൽ ഒരാളായ അഹമ്മദ് പറഞ്ഞു.

പോളണ്ടുമായുള്ള അതിർത്തിയിലെ കുടിയേറ്റക്കാരുടെ വർദ്ധനയെക്കുറിച്ച് ആശങ്കയുണ്ടെന്നും മേഖലയിൽ സുരക്ഷ നിലനിർത്താൻ തയ്യാറാണെന്നും നാറ്റോ സഖ്യം പറഞ്ഞു. അതിനിടെ ലിത്വാനിയയിൽ കുടിയേറ്റക്കാരുടെ പ്രവാഹത്തെ തടയാൻ തയ്യാറെടുക്കുന്നതിനായി സർക്കാർ ബെലാറസുമായുള്ള അതിർത്തിയിലേക്ക് സൈനികരെ മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

തിങ്കളാഴ്ചത്തെ സംഭവവികാസങ്ങളോട് പ്രതികരിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും, ബെലാറഷ്യൻ ഭരണകൂടത്തിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതിനിടെ രാജ്യത്തിന്റെ അതിർത്തി കടന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറുന്നത് തടയാനും, പ്രേരിപ്പിക്കാനുമുള്ള പ്രചാരണം ഉടനടി നിർത്താനും ലുകാഷെങ്കോയോട് അമേരിക്ക ആവശ്യപ്പെട്ടു.

Tags: polandEUbelarus
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies