തായ്‌പേയ്: തായ് വാനെ തകർക്കാനായി കമ്യൂണിസ്റ്റ് ചൈന അതിർത്തിയിൽ യുദ്ധസന്നാഹം വർദ്ധിപ്പിക്കുന്നതായി അമേരിക്ക. ഉപഗ്രഹ ചിത്രങ്ങൾ തെളിവായി നിരത്തിയാണ് അമേരിക്ക യുടെ മുന്നറിയിപ്പ്. ചൈനയുടെ നീക്കത്തെക്കുറിച്ചുള്ള നിരന്തരമായ പ്രതിരോധ വിവര ങ്ങളാണ് അമേരിക്ക തായ് വാന് കൈമാറുന്നത്.
നിരന്തരം വ്യോമമേഖലയിലേക്ക് യുദ്ധവിമാനങ്ങളയച്ച് ചൈന നടത്തുന്ന പ്രകോപനത്തിന് പിന്നാലെയാണ് ചൈന സിൻജിയാംഗ് മരുഭൂമിയിൽ നടത്തുന്ന മിസൈൽ വിന്യാസ ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടത്.
തായ്‌വാൻ ചൈനയ്‌ക്കെതിരെ അതിധീരമായ ചെറുത്തുനിൽപ്പാണ് നടത്തുന്നത്.അഖണ്ഡത സംരക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കും ശക്തമായ സൈനിക പിന്തുണയും നൽകു മെന്നും ജോ ബൈഡൻ പൊതുവേദിയിൽ കഴിഞ്ഞദിവസവും പ്രസ്താവന നടത്തിയിരുന്നു.
Comments