ചെന്നൈ : തമിഴ്‌നാട്ടിൽമഴക്കെടുതി രൂക്ഷം. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കനത്ത മഴയിൽ 12 പേർ മരിച്ചതായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 11 ടീമുകളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഏഴ് ടീമുകളെയും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഇന്നും നാളയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്തമഴയെ തുടർന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നൈയിൽ കനത്തമഴ രൂപപ്പെട്ടത്. നഗരത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 2015 ന് ശേഷം ചെന്നൈയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.
Comments