പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ വാർത്ത നൽകിയതിന് മനോരമ ഓൺലൈൻ വിഭാഗത്തിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. നോട്ട് നിരോധനത്തിന്റെ വാർഷിക ദിനത്തിൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്‌ക്കെതിരെയാണ് പരാതി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടുന്നു. പൊതുമദ്ധ്യത്തിൽ ആദരണീയ സ്ഥാനം വഹിക്കുന്നവരെ ഇലക്ട്രോണിക് മീഡിയ വഴി അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത ചമയ്‌ക്കുന്നത് ഗൗരവമായ വിഷയമാണെന്നും ഇത് അവസാനിപ്പിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ ഇത്തരം വാർത്തകളിലൂടെ പൊതുമദ്ധ്യത്തിൽ താനും അപമാനിതനാകുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിൽ കടുത്ത വേദനയുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഉത്തരവാദിത്വമുളള രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി തനിക്കുണ്ടായ അപമാനത്തിനും പരിഹാരം കാണണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കമെന്ന വാഗ്ദാനത്തോടെയാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതെന്നും ഈ പണം എവിടെയെന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ടെന്നുമായിരുന്നു വ്യാജ വാർത്ത. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണെങ്കിൽ ഒരാൾക്ക് 15 മുതൽ 20 ലക്ഷം വരെ കൊടുക്കാൻ മാത്രം ഉണ്ടാകുമെന്നും അത്രയും ഭീമമായ തുകയാണത് എന്ന് മോദി പറഞ്ഞതിനെയാണ് ’15 ലക്ഷം ഓരോ കുടുംബത്തിനും അക്കൗണ്ടിൽ ഇട്ടു തരും’ എന്നാക്കി പ്രചരിപ്പിക്കുന്നത്.
















Comments