yuvamorcha - Janam TV

yuvamorcha

മുകേഷിന്റെ രാജി; പ്രതിഷേധം തുടർന്ന് യുവമോർച്ച; ഒ മാധവന്റെ പ്രതിമയ്‌ക്ക് മുൻപിൽ നിന്ന് നൈറ്റ് മാർച്ച്

കൊല്ലം: സിനിമാ മേഖലയിലെ ലൈംഗിക വിവാദത്തിൽപെട്ട നടൻ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നൈറ്റ് മാർച്ച്. മുകേഷിന്റെ പിതാവ് ഒ. മാധവന്റെ കപ്പലണ്ടിമുക്കിലെ ...

കാട്ടാന ആക്രമണത്തിൽ മരിച്ചയാളുടെ മകളെ സിപിഎം നേതാവ് അധിക്ഷേപിച്ച സംഭവം; പരാതി നൽകി യുവമോർച്ച

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ പരാതി നൽകി യുവമോർച്ച. വീട്ടിലെത്തിയ മന്ത്രിമാരുടെ സംഘത്തോട് സംസാരിക്കുന്ന കുട്ടിയുടെ ചിത്രത്തിന് ചുവടെ ...

പ്രധാനമന്ത്രിയെത്തിയ വേദിക്ക് സമീപം പ്രതിഷേധിക്കാൻ ശ്രമിച്ച് കോൺഗ്രസുകാർ; തടഞ്ഞ് ബിജെപി പ്രവർത്തകർ

തൃശൂർ: പ്രധാനമന്ത്രി കഴിഞ്ഞദിവസം മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത വേദിയ്ക്ക് സമീപം അതിക്രമിച്ച് കയറി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. പൊളിച്ചുകൊണ്ടിരുന്ന ...

മുഖ്യമന്ത്രിയ്‌ക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിൽ സംഘർഷം. മുഖ്യമന്ത്രിയുടെ നവകേരളാ സദസ് ശ്രീകാര്യത്തെത്തിയപ്പോൾ വിവിധ ഇടങ്ങളിൽ തമ്പടിച്ചിരുന്ന പ്രവർത്തകർ വാഹന വ്യൂഹത്തിനടുത്തെത്തി കരിങ്കൊടി വീശുകയായിരുന്നു. പോലീസ് തടയാൻ ...

യുവമോർച്ചയോടാണ് കളിക്കുന്നതെന്ന് സിപിഎം ഓർക്കണം, പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രി: സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി യുവ മോർച്ച

തിരുവനന്തപുരം: നവകേരള മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി യുവമോർച്ച. പ്രതിഷേധത്തിനിടയിൽ പോലീസും പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ...

പ്രതിഷേധ മാർച്ചിനിടെ വനിത പ്രവർത്തകയ്‌ക്ക് നേരെ പോലീസ് അതിക്രമം; പ്രതിഷേധം

ഇടുക്കി: യുവമോർച്ച പ്രവർത്തകയ്ക്ക് നേരെ പോലീസ് പരാക്രമം. വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കാട്ടിയ അനാസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. വണ്ടിപ്പെരിയാർ പോലീസ് സ്‌റ്റേഷന് ...

കണ്ണൂർ വിസി പുനർനിയമനം; സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി: യുവമോർച്ച

തിരുവനന്തപുരം: കണ്ണൂർ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കുമ്പോൾ അത് സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് യുവമോർച്ച. നിയമനത്തിൽ അനാവശ്യ ഇടപെടൽ ഉണ്ടായെന്ന കോടതി ...

ആഡംബര ബസിലെ ദേശീയ പതാക പ്രദർശനം; ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കണം: സി.ആർ. പ്രഫുൽ കൃഷ്ണൻ

എറണാകുളം: മുഖ്യമന്ത്രിയുടെ ആഡംബര ബസിലെ ദേശീയ പതാക ഉപയോഗം ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനമണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണൻ. ഇത് സംബന്ധിച്ച് ...

ഹൈന്ദവ വിരുദ്ധ പരാമർശം പിൻവലിക്കണം, മാപ്പ് പറയണം; ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് നിയമസഭയിലേക്ക് യുവമോർച്ചാ മാർച്ച്

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കറിനെതിരെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. ...

പി.ജയരാജനെ തള്ളി എംവി ഗോവിന്ദൻ; സമാധാന അന്തരീക്ഷമാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി.ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. ...

ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച; പോലീസിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച. ആഭ്യന്തര വകുപ്പിന്റെ ഭരണപരാജയത്തിനെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലാണ് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്. ഭരിക്കാനറിയാത്ത ...

ജനങ്ങൾക്കിടയിൽ വർഗീയ വിഷം പടർത്താനാണ് ഷംസീർ ശ്രമിക്കുന്നത്: യുവമോർച്ച അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ വർഗീയ വിഷം പടർത്താനാണ് ഷംസീർ ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ. മരണം കണ്ട് അറപ്പു തീരാത്തവനും ചോരക്കൊതി കൊണ്ട് നടക്കുന്ന വ്യക്തിയുമാണ് ...

ഭൂതകാലം ഓർക്കുന്നത് നല്ലതായിരിക്കും, പോലീസിനെ പേടിച്ച് നെഞ്ച് വേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറിയിറങ്ങുന്ന ആളുടെ വെല്ലുവിളി; കൊലവിളി പ്രസംഗത്തിൽ ജയരാജന് യുവമോർച്ചയുടെ മറുപടി

കണ്ണൂർ: കൊലവിളി പ്രസംഗം നടത്തിയ പി. ജയരാജന് മറുപടിയുമായി യുവമോർച്ച. യുവമോർച്ചയെ വെല്ലുവിളിക്കാൻ തുനിഞ്ഞ ജയരാജൻ സ്വന്തം ഭൂതകാലം ഓർക്കുന്നത് നല്ലതാണെന്ന് യുവമോർച്ച ജില്ല ജന:സെക്രട്ടറി അർജ്ജുൻ ...

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ ...

നിഷ്‌കളങ്കതയുടെ നിറകുടം.; പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും അതപ്പാടെ വിശ്വസിച്ചാൽ ചിരിച്ചോണ്ട് നിൽക്കുന്ന പടം കേരളം മുഴുവൻ വരും

വ്യാജ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. രണ്ടു ലക്ഷം രൂപ നൽകി എസ്എഫ്‌ഐ മുൻ ഏരിയ സെക്രട്ടറി അബിൻ ...

അഖില നന്ദകുമാറിനെതിരായ കേസ്; ദേശീയ വനിതാ കമ്മീഷന് പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി യുവമോർച്ച. വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ...

എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദം ; യുവമോർച്ച സമരത്തെ അടിച്ചൊതുക്കി പോലീസ്

എറണാകുളം : എസ്എഫ്ഐ നേതാവിൻ്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ യുവമോർച്ച സമരത്തെ അടിച്ചൊതുക്കി പോലീസ്. എറണാകുളം മഹാരാജാസ് കോളേജിലേക്ക് നടന്ന യുവമോർച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ ...

വിവാദ പരാമർശം; ആരോഗ്യമന്ത്രി വീണാജോർജിന്റെ കോലം കത്തിച്ച് യുവമോർച്ച; സംസ്ഥാന വ്യാപക പ്രതിഷേധം

പാലക്കാട്: യുവ ഡോക്ടർ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തം. യുവമോർച്ച പാലക്കാട് ആരോഗ്യമന്ത്രിയുടെ കോലം ...

പാലക്കാട് എംപിയുടെ പോസ്റ്റർ വന്ദേ ഭാരതിൽ ഒട്ടിച്ച സംഭവം; പരാതിയുമായി യുവമോർച്ച; കേസെടുത്ത് ആർപിഎഫ്; വികെ ശ്രീകണ്ഠൻ മാപ്പ് പറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി

പാലക്കാട്: വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. യുവമോർച്ചയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ റെയിൽവേ പോലീസ് ...

യുവമോർച്ചാ നേതാവിന്റെ കൊലപാതകം; പിഎഫ്‌ഐയുടെ സുള്ള്യയിലെ ഓഫീസിന് പൂട്ടിട്ട് എൻഐഎ

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലുള്ള പിഎഫ്‌ഐ ഓഫീസിന് പൂട്ടിട്ട് എൻഐഎ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഓഫീസ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്താനുള്ള ...

യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; പ്രതിഷേധം കനത്തു; ഏഴ് പേരെ പിടികൂടി പോലീസ്

പാലക്കാട്: തരൂരിൽ യുവമോർച്ച പ്രവർത്തകർക്ക് നേരെ ഉണ്ടായ സിപിഎം ആക്രമണത്തിൽ ഏഴ് പേർ അറസ്റ്റിൽ. സിപിഎം തരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി ...

‘എഴുതിയാൽ പോരല്ലോ, ചെയ്യണം’; വനിതാദിനത്തെ കേവലമൊരു ആശംസയിൽ ഒതുക്കിയില്ല; വിദ്യാർത്ഥിനികൾക്ക് സഹായവുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്

അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രധാന്യം പലരും ആശംസാ പോസ്റ്റുകളിൽ മാത്രം ഒതുക്കിയപ്പോൾ ഈ ദിനത്തെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള ...

‘കിരാത ഭരണം’; അരാജകത്വത്തിൽ തനിക്കൊരു എതിരാളിയാകരുതെന്ന് പിണറായിയോട് സ്റ്റാലിൻ പറയണം; യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധവുമായി അണ്ണാമലൈ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. യുവമോർച്ച പ്രവർത്തകനെ ...

‘ ഡോക്യുമെന്ററി പ്രദർശനം തടയും; എന്ത് സംഭവിച്ചാലും ഉത്തരവാദി സംസ്ഥാന സർക്കാർ’: യുവമോർച്ച

തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ...

Page 1 of 3 1 2 3