വാഷിംഗ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സമ്പാദ്യത്തിൽ വൻ നഷ്ടമെന്ന് റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസവും ടെസ്‌ല ഓഹരികൾ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് ( ഇന്ത്യൻ രൂപയിൽ ഏകദേശം 37,16,81,25,00,000 കോടി രൂപ) ഇലോൺ മസ്‌കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തിൽ 35 ബില്യൺ ഡോളറിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയർ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്.
നികുതി വെട്ടിക്കാനായി ലാഭമെടുക്കാതെ നേട്ടം കൊണ്ടുനടക്കുന്നെന്ന് ഇലോൺ മസ്‌കിനെതിരെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇലോൺ മസ്‌ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനമാക്കി ടെസ്‌ലയിൽ തനിക്കുള്ള ഓഹരി വിഹിതത്തിൽ 10ശതമാനം വിറ്റഴിക്കുമെന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ടെസ്‌ലയുടെ ഓഹരിവിലയിൽ അഞ്ചു ശതമാനത്തോളം ഇടിവും നേരിട്ടു. ടെസ്‌ലയിൽ മസ്‌കിനുള്ള 10ശതമാനം ഓഹരികൾക്ക് 2,000 കോടി ഡോളറാണ് മൂല്യം കണക്കാക്കുന്നത്
2019ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ 36 ബില്യൺ ഡോളർ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ചയായാണ് ഇലോൺ മസ്‌കിന്റെ സാമ്പത്തിക നഷ്ടത്തെ കണക്കാക്കുന്നത്. ഭാര്യ മക്കെൻസി സ്‌കോട്ടിൽ നിന്നുള്ള വിവാഹ മോചനത്തെത്തുടർന്നാണ് ജെഫ് ബെസോസിന് വലിയ നഷ്ടമുണ്ടായത്. ഭാര്യയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ആമസോണിൽ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഓഹരികൾ ബെസോസിന് നഷ്ടമായിരുന്നു.
Comments