ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാൻ ഐക്യരാഷ്‌ട്രസഭയുടെ സ്ഥിരസംവിധാനം അടിയന്തിരമായി നിലവിൽ വരണമെന്ന് ഇന്ത്യ. ഇന്നലെ ഡൽഹിയിൽ നടന്ന അഫ്ഗാൻ വിഷത്തിലൂന്നിയ നിർണ്ണായക തീരുമാനങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് നയം വ്യക്തമാക്കിയത്.
സുരക്ഷാ വിഷയത്തിലും ഭീകരതയ്‌ക്കെതിരേയും ഓരോ രാജ്യവും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗം മുന്നേ തീരുമാനമെടുത്തിരുന്നു. എന്നാൽ അഫ്ഗാനിനകത്തുള്ള സമാധാനം പരമപ്രധാനമാണ്. അവിടെ എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാ മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്ന ഭരണകൂടമാണ് വേണ്ടത്. അത് മാത്രമേ ലോകം അംഗീകരി ക്കാനും പാടുള്ളുവെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
സ്ത്രീസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും താലിബാന് കീഴിൽ യാതൊരു വിലയുമില്ലാതായിരിക്കുന്നു.സ്ഥായിയായ പ്രശ്‌നപരിഹാരവും സമാധാനവുമാണ് ആവശ്യ മെന്നതിൽ തർക്കമില്ല. സുസ്ഥിര വികസനം ലക്ഷ്യമിടുന്നതിന് മുമ്പ് സമാധാനം ഒരു മുന്നുപാധിയാണെന്ന് മറക്കരുതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
അതിർത്തിയിൽ മറ്റുരാജ്യങ്ങളുടെ അഖണ്ഡതയെ മുറിവേൽപ്പിക്കുന്ന യാതൊരു നീക്കവും നടക്കാതിരിക്കണം. മാനുഷികസഹായങ്ങൾ എല്ലായിടത്തും എല്ലാവർക്കും യാതൊരു വേർതിരുവുമില്ലാതെ എത്തുക എന്നതിലും ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ നിരന്തര ഇടപെടൽ വേണമെന്നും ഇന്ത്യ ആവർത്തിച്ചു. റഷ്യ മുൻകൈ എടുത്ത യോഗത്തിൽ അജിത് ഡോവലാണ് നേതൃത്വം കൊടുത്തത്. യോഗത്തിന് ശേഷം ഏഴു രാജ്യങ്ങളുടെ പ്രതിനി ധികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.
















Comments