കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാൾ സാംസ്‌കാരിക ബന്ധം ശക്തമാക്കി യാത്രകൾ പുന:രാരംഭിച്ച് സാംസ്‌കാരിക വകുപ്പ്. നേപ്പാളിലെ വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കാശീ വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ബൈക്കുപയോഗിച്ചുള്ള തീർത്ഥയാത്ര. യാത്ര നേപ്പാളിലെ സാംസ്‌കാരിക – ടൂറിസം-വ്യോമഗതാഗത വകുപ്പ് മന്ത്രി പ്രേം ബഹാദൂർ അലെയും നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ഖ്വാത്രയും സംയുക്തമായി ഫ്‌ലാഗ് ഓഫ് ചെയ്തു.
കൊറോണ കാലത്തെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക യാത്രയ്‌ക്കാണ് തുടക്കമായത്. ഇരുരാജ്യങ്ങളിലേക്കുമുള്ള തീർത്ഥയാത്രകളും വിനോദസഞ്ചാരവും പുന:രാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സാംസ്‌കാരിക യാത്രയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 50 പേരടങ്ങുന്ന സാഹസിക ബൈക്ക് യാത്രികരാണ് യാത്രാസംഘത്തിലുള്ളത്.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പ്രമാണിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രാധാന്യം നേടിയ 1917ലെ ചംമ്പാരൻ സത്യഗ്രഹ സ്മാരകവും സംഘം സന്ദർശിക്കും. തുടർന്ന് സാരനാഥ് സ്തൂപവും, ഗോരഖ് നാഥ ക്ഷേത്രവും സന്ദർശിച്ചാണ് യാത്ര നീങ്ങുക.
















Comments