ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റാഷിദ് മുസാഫർ ഗനൈ, നാസിർ മിർ എന്നിവരാണ് അറസ്റ്റിലായത്. സോപോർ സ്വദേശികളാണ് പിടിയിലായ ഭീകരർ.ബരാമുള്ള ജില്ലയിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്.
ഇതേ കേസിൽ രണ്ടാഴ്ച മുൻപ് ബരാമുള്ള ജില്ലയിൽ നിന്ന് രണ്ടു ഭീകരർ അറസ്റ്റിലായിരുന്നു. സോപോർ സ്വദേശിയായ ഉമർ ബട്ട്, ശ്രീനഗർ സ്വദേശി ഇഷ്ഫാഖ് അഹമ്മദ് വാനി എന്നീ ഭീകരരെയാണ് എൻഐഎ പിടികൂടിയത്.
ഭീകരാക്രണത്തിന് പദ്ധതിയിട്ട കേസിൽ മൂന്നാഴ്‌ച്ചയ്‌ക്കിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 27 ആയി. ജമ്മു കശ്മീരിലും മറ്റ് പ്രധാന നഗരങ്ങളിലും ഭീകരാക്രണം നടത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) എന്നീ ഭീകര സംഘടനകൾ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്
കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം കശ്മീർ താഴ്വരയിലെ 18 സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി.തുടർന്ന് ഒമ്പത് ഭീകരർ പിടിയിലായിരുന്നു. ഒക്ടോബർ 20ന് 11 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ഭീകരർ കൂടി അറസ്റ്റിലായിരുന്നു.
















Comments