ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. നിലവിലെ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് അറിയിച്ചുകൊണ്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ബേബി ഡാം ബലപ്പെടുത്താൻ കേരളം അനുവദിക്കുന്നില്ല. കേന്ദ്ര ജല കമ്മീഷൻ നിർദേശപ്രകാരമുള്ള റൂൾ കർവ് നടപ്പിലാക്കാൻ കോടതി ഉത്തരവ് വേണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
കേരളം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് നിലവിൽ കൂടുതൽ ജലം സംഭരിക്കാൻ ശേഷിയുണ്ട്. അതിനാൽ അണക്കെട്ടിലെ ജലം 142 അടിയായി ഉയർത്തണം. മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയും തമിഴ്‌നാട് സുപ്രീം കോടതിയിൽ ഉന്നയിച്ചു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നുണ്ട്. കേരളം നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി 43 പേജുള്ള സത്യവാങ്മൂലമാണ് തമിഴ്‌നാട് കോടതിയിൽ സമർപ്പിച്ചത്.
ബേബി അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിലാക്കുന്നതിൽ നിന്ന് കേരളം ഒഴിഞ്ഞുമാറുന്നു. മാദ്ധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മരംമുറി വിവാദമായതോടെയാണ് കേരള സർക്കാർ ഉത്തരവ് റദ്ദാക്കിയത് എന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ടിലെ വെള്ളം 142 അടിയായി ഉയർത്തണം എന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
















Comments