ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിന്റെ വർദ്ധവനുണ്ടതായി യൂറോപ്യൻ യൂണിയൻ ആരോഗ്യവകുപ്പ് വക്താവ് സ്ഥിരീകരിച്ചു. അപകടരമായ സ്ഥിതിയിലേയ്‌ക്കാണ് രോഗവ്യാപനം നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ നാലാം തരംഗത്തിന്റെ വകഭേദമാണ് വൻകരയിൽ പടരുന്നത്. ജർമ്മനി, റഷ്യ, തുർക്കി,ഫ്രാൻസ്,സ്‌പെയിൻ എന്നിവിടങ്ങളിലാണ് പ്രതിവാര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കൊറോണ മരണനിരക്കും കൂടുതലുള്ളത് യൂറോപ്പിൽ തന്നെയാണ്. കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിനേഷനിലെ ക്രമക്കേടുമാണ് വീണ്ടും രോഗം വ്യാപിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. വർധിക്കുന്ന രോഗവ്യാപനം മേഖലയെ വീണ്ടും മഹാമാരിയുടെ കേന്ദ്രമാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ ലഭ്യത ഏറെയുണ്ടെങ്കിലും സ്വീകരിക്കുന്നതിൽ അസന്തുലിതാവസ്ഥ വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടന എമെർജൻസിസ് തലവൻ മൈക്കൽ റയാൻ പറഞ്ഞു. ജർമനിയിൽ നാലാം തരംഗം അസാധാരണമാം വിധം ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജാൻസ് സ്പാൻ പറഞ്ഞിരുന്നു.വാക്സിൻ വിതരണം മന്ദഗതിയിലായതും ഒരു കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 67 ശതമാനം പേര് മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. യൂറോപ്പിന് പുറമെ അമേരിക്കയിലും ബ്രസീലിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.
















Comments