ന്യൂഡൽഹി : വിമാനയാത്രാ സർവീസിൽ കൂടുതൽ ഇളവുകളേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് പുനരാരംഭിക്കുന്നത് പരിഗണയിൽ.
ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിലവിലെ നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതോടയാണ് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
വിമാനത്തിലെ ക്രൂ അംഗങ്ങൾ പിപിഇ കിറ്റിന് സമാനമായ വസ്ത്രം ധരിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.പകരം മാസ്‌കുകളും ഫെയ്‌സ്ഷീൽഡും ധരിക്കുന്നത് തുടർന്നാൽ മതിയാവും.
ലോക്ക്ഡൗണിന് ശേഷം അടുത്തിടെ വീണ്ടും വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു.
ഇതിന് ശേഷം ചില നിബന്ധനകൾക്ക് വിധേയമായി വിമാനത്തിനുള്ളിൽ ഭക്ഷണം നൽകാൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.എന്നാൽ രണ്ടുമണിക്കൂറിന് താഴെ ദൈർഘ്യമുള്ള വിമാനയാത്രയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഈ നിർദ്ദേശം കൂടുതലായും ബാധിച്ചിരുന്നത് ആഭ്യന്തര സർവ്വീസുകളെയായിരുന്നു. ഇതിനാണ് മാറ്റം വരാൻ പോകുന്നത്.
Comments