അഹമ്മദാബാദ് : ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ രേഖകൾ ഉണ്ടാക്കിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ . സിറീന അക്തർ ഹുസൈൻ എന്ന മുപ്പത്തിമൂന്നുകാരിയാണ് ഗുജറാത്തിലെ അഹമ്മദാബാദ് റൂറൽ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ പിടിയിലായത് . യുവതിയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ഹിന്ദു യുവാവ് ഹിതേഷ് ജോഷിയുടെ മാതാപിതാക്കളാണ് വിവരം നാട്ടുകാർ വഴി പോലീസിൽ അറിയിച്ചത് .
2017 മുതൽ അവൾ ഹിതേഷുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനായി യുവതി വ്യാജ ആധാർ, പാസ്പോർട്ട് , പാൻ കാർഡുകൾ എന്നിവയും ചമച്ചിരുന്നു . ഹിതേഷിനൊപ്പമുള്ള ജീവിതത്തിൽ ഇവർക്ക് ഒരു മകളും ജനിച്ചിരുന്നു.
20 ദിവസം മുൻപുണ്ടായ അപകടത്തിൽ ഹിതേഷ് മരിച്ചതിനെത്തുടർന്നാണ് വിവരം മാതാപിതാക്കൾ അറിയുന്നത് . ബംഗ്ലാദേശി മുസ്ലീം യുവതി ഹിതേഷിനും തങ്ങൾക്കും ദുരിതം സമ്മാനിച്ചെന്ന് ഹിതേഷിന്റെ മാതാപിതാക്കൾ ആരോപിച്ചു.
അഹമ്മദാബാദ് പോലീസ് സിറീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും പാസ്‌പോർട്ടുകൾ കണ്ടെത്തി .അഹമ്മദാബാദ്, ഹൈദരാബാദ് വിലാസങ്ങളുള്ള രണ്ട് ആധാറും രണ്ട് പാൻ കാർഡുകളും പോലീസ് കണ്ടെത്തി. ഗുട്ട സോനു ബിശ്വാസ് എന്ന പേരിലായിരുന്നു വ്യാജ പാൻ കാർഡ് . പിന്നീട് ഹിതേഷുമായി താമസം തുടങ്ങിയപ്പോൾ സോനു ഹിതേഷ് ജോഷി എന്ന പേരിൽ പുതിയ ആധാർ കാർഡും പാൻ കാർഡും ലഭിച്ചു. താൻ പ്രണയത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത് . കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു .
















Comments