തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ.അനന്തഗോപൻ ചുമതലയേറ്റു. ബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ഗായത്രി ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു.
കൂടാതെ, ബോർഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു. മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. എം.എൽ.എ മാരായ മാത്യു ടി തോമസ്, ജനീഷ് കുമാർ മുൻ പ്രസിഡന്റുമാർ തുടങ്ങിയവരും ബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.
ചുമതലയേൽക്കുന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പ്രസിഡന്റായിരുന്ന എൻ വാസുവിന്റെയും, അംഗമായിരുന്ന കെ എസ് രവിയുടേയും കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അനന്തഗോപനെയും മനോജ് ചരളേലിനേയും നിയമിച്ചത്.
സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപൻ നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009ൽ പത്തനംതിട്ടയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
















Comments