തിരുവന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചു.രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി
ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 നാണ്.സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതൽ 4 വരെ പോളിങ് നടക്കും.
















Comments