കൊച്ചി: ഭീകരവാദികള പിണറായി സർക്കാർ കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം ഭീകരവാദികളെ സഹായിക്കുന്ന പിണറായി സർക്കാരിന്റെ നിലപാട് മൂലമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ഒരു പിഞ്ചു കുഞ്ഞിന്റെ അച്ഛനായ സഞ്ജിത്ത് കുടുംബത്തിന്റെ സംരക്ഷകനായിരുന്നു. ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ അതിക്രൂരമായി എസ്ഡിപിഐ ഭീകരവാദികൾ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം കാണാനിടയായ ഒരാളും കുഴഞ്ഞു വീണ് മരിച്ചു. രണ്ട് മരണങ്ങൾക്കും ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.
എസ്ഡിപിഐയുടെ പരിശീലനം സിദ്ധിച്ചചാവേർ സംഘങ്ങൾ സംസ്ഥാനത്ത് നിരവധി ഹിന്ദു സംഘടന പ്രവർത്തകരെ ഇതിനകം കൊലപ്പെടുത്തിയിട്ടുണ്ട്. വയലാറിൽ നന്ദുവും ചാവക്കാട് ബിജുവും ഇപ്പോൾ പാലക്കാട് സഞ്ജിത്തും മതതീവ്രവാദത്തിന്റെ ഇരകളാണ്.
രണ്ടാഴ്ചക്കുള്ളിൽ രണ്ട് പേരെയാണ് എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്. പ്രതികളിൽ പലരും ഒരേ സമയം സിപിഎം പ്രവർത്തകരുംഎസ്ഡിപിഐ ഭീകര സംഘങ്ങളിലെ അംഗങ്ങളുമാണ്.
ഹിന്ദു സംഘടനകളെ ഇല്ലാതാക്കാൻ അതിന്റെ പ്രവർത്തകരെ ഉൻമൂലനം ചെയ്യുന്ന നിലപാടിനെ സർക്കാർ പിന്തുണക്കുകയാണ്. സമാധാനമാഗ്രഹിക്കുന്നഹിന്ദു സമൂഹത്തിന്റെ ക്ഷമ പരീക്ഷക്കരുതെന്ന് സർക്കാരിനെഓർമ്മിപ്പിക്കുകയാണെന്നും ഹിന്ദു ഐക്യവേദി പ്രസ്താവനയിൽ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തതായി ആർ.വി. ബാബു അറിയിച്ചു.
















Comments