ന്യൂഡൽഹി:ജെ എൻ യു വി ൽ ഇടത് വിദ്യാർഥി സംഘടനകൾ നടത്തിയ ആക്രമണങ്ങൾക്കതിരെ എ ബി വി പി ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.എ ബി വി പി ദേശീയ ജനറൽ സെക്രട്ടി നിതി ത്രിപാഠിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
ചുവപ്പ് തീവ്രവാദത്തിൽ നിന്നും ജെഎൻയുവിനെ രക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന സേവ് ജെഎൻയു മുദ്രാവാക്യമുയർത്തിയായിരുന്നു ടി പോയിന്റിൽ നിന്ന് പ്രധാന കവാടം വരെ എബിവി പ്രവർത്തകർ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം എ ബി വി പി യോഗത്തിനുനേരെയുണ്ടായ അക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
സ്റ്റുഡന്റ് ആക്ടിവിറ്റി റൂമിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.കൊറോണ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ക്യാമ്പസ് വീണ്ടും സജീവമാകുന്നതിന് മുന്നോടിയായി ചെയ്യേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഇടത് വിദ്യാർത്ഥി സംഘടനകളുടെ ആക്രമണം ഉണ്ടായത്.
ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ മുറിക്കുള്ളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.സമാധാനപരമായി ഒത്തുകൂടിയ എബിവിപി പ്രവർത്തകർക്കു നേരെ ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആക്രമണത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിനി അടക്കം നിരവധി പേർക്ക് പരിക്കറ്റു.
















Comments