പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ദർശനാ എന്ന് തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്ന വിവരം പങ്കുവെയ്‌ക്കുകയാണ് അണിയറപ്രവർത്തകർ.
നവംബർ 17(നാളെ) വൈകുന്നേരം ആറ് മണിയോടെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രണവും വിനീത് ശ്രീനിവാസനും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും മുൻനിരയിലുണ്ട്. ഹൃദയം തീയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.
Comments