ബ്യൂണസ് അയേഴ്‌സ്; ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയവും സമനിലയും. തുല്യശക്തികളുടെ പോരാട്ടത്തിൽ അർജ്ജന്റീനയും ബ്രസീലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊളീവിയ നാണംകെടുത്തി.
ആദ്യമത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസ്സി നടത്തിയ മുന്നേറ്റം ബ്രസീലിന്റെ അലിസൺ തടഞ്ഞതോടെയാണ് മത്സരം ഗോൾരഹിതമായത്. ഏഴു തവണ കോർണർ കിക്കുകൾ ലഭിച്ചിട്ടും അർജ്ജന്റീനയ്‌ക്ക് ഗോളടിക്കാനായില്ല. കളിയുടെ 56 ശതമാനം സമയം പന്ത് കൈവശമുണ്ടായെങ്കിലും നെയ്മറില്ലാതി രുന്നിട്ടും മെസ്സിയെ പ്രതിരോധിക്കുന്നതിൽ ബ്രസീൽ വിജയിച്ചു.
ലാറ്റിനമേരിക്കയിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായി ബ്രസീലും അർജ്ജ ന്റീനയും തന്നെ ലോകകപ്പിൽ യോഗ്യത നേടിക്കഴിഞ്ഞു. തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അർജ്ജന്റീന ലോകകപ്പിലേക്ക് എത്തുന്നത്. ഇവർക്കൊപ്പം രണ്ടു ടീമുകൾകൂടി പോയിന്റ് നിലയിൽ ഖത്തറിലേക്ക് എത്തും. മേഖലയിലെ പ്ലേ ഓഫ് കളിച്ച് ജയിക്കുന്നവർക്കും ലോകകപ്പിൽ അഞ്ചാമത്തെ ടീമായി പങ്കെടുക്കാം.
രണ്ടാം മത്സരത്തിൽ ഉറുഗ്വയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബൊളീവിയയുടെ അട്ടിമറി. ആദ്യ പകുതിയിൽ തന്നെ രണ്ടുഗോളുകൾക്ക് ബൊളീവിയ മുന്നിലെത്തി. ജുവാൻ കാർലോസ്, മാർസെലോ മൊറീനോ എന്നിവരാണ് ഗോളുകൾ നേടിയത്.
















Comments