പമ്പ: മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല. ഇന്നലെ നടന്ന അഞ്ചാംഘട്ട ലേലത്തിൽ 27 കടകൾ മാത്രമാണ് പോയത്. 50 ശതമാനം കുറഞ്ഞ തുകയ്‌ക്കാണ് കടകൾ ലേലം കൊണ്ടത്. ഭക്തരുടെ എണ്ണം കുറഞ്ഞതിന് പുറമേ കടകൾ ലേലം പോകാത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
ഇതുവരെ നടന്ന ലേലങ്ങളിൽ നിലയ്‌ക്കൽ, പമ്പാ, സന്നിധാനം എന്നിവിടങ്ങളിലായി ആകെ പോയത് 75 ഓളം കടകൾ മാത്രമാണ്. കടകൾ അധികവും ലേലം കൊള്ളാതെ കിടക്കുന്ന സാഹചര്യത്തിൽ തുടർ ലേലങ്ങൾ ഉണ്ടാവുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ പറഞ്ഞു. നേരത്തെ ഇന്നലത്തെ ലേലം കൊണ്ട് നടപടികൾ അവസാനിപ്പിക്കാനായിരുന്നു നീക്കം.
216 കടകളാണ് ആകെ ലേലം കൊള്ളാനുള്ളത്. വ്യാപാരികൾ തുടർച്ചയായി വിട്ടുനിൽക്കുന്നത് ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഹോട്ടലുകൾ അടക്കമുള്ള കടകൾ ഇല്ലാത്തതിനാൽ നിലയ്‌ക്കലും പമ്പയിലും തീർത്ഥാടകരും ബുദ്ധിമുട്ടിലാവുന്നുണ്ട്.
















Comments